കോഴിക്കോട്: കോഴിക്കോട് ടൂറിസ്റ്റ് ഹോമിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് (38) വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ എൻസികെ ടൂറിസ്റ്റ് ഹോമിലാണ് യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
യുവാവ് സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയാണ് ലോഡ്ജിലെ മുറിയിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. കാണാതായതിനെ തുടർന്ന് ഷംസുദ്ദീനെ ബന്ധുക്കൾ അന്വേഷിച്ചു എത്തുകയായിരുന്നു. തുടർന്ന് പോലീസെത്തിയാണ് ലോഡ്ജിലെ മുറി തുറന്ന് പരിശോധിച്ചത്. കട്ടിലിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ഷംസുദ്ദീൻ. ഇയാളെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| വർഗീയ പരാമർശം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്







































