കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട്ടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യിൽ നിന്നാണ് 26 പവൻ സ്വർണം മോഷണം പോയത്. എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് സംഭവം.
കഴിഞ്ഞ ദിവസം വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടർന്ന് വെള്ളിയാഴ്‌ച രാത്രിയോടെ നടക്കാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. മോഷ്‌ടാക്കൾ അലമാര കുത്തിപ്പൊളിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
അലമാരയുടെ സമീപത്ത് തന്നെ ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് അലമാര തുറന്നാണ് സ്വർണം മോഷ്‌ടിച്ചിരിക്കുന്നതെന്നാണ് സൂചന. വീടുമായി അടുത്ത പരിചയമുള്ള ആളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ നടക്കാവ് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!







































