കോഴിക്കോട്: ജില്ലയിലെ നാദാപുരം പാറക്കടവിൽ മദ്രസയിൽ പോയി വരികയായിരുന്ന വിദ്യാർഥിനിക്ക് നേരെ തെരുവുനായ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തലനാരിഴയ്‌ക്കാണ് കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടത്.
പാറക്കടവിൽ ഇന്ന് രാവിലെ എട്ടേ മുക്കാലോടെയായിരുന്നു സംഭവം. റോഡിലേക്ക് ഇറങ്ങിവന്ന യുവതിയുടെ കൃത്യമായ ഇടപെടലിനെ തുടർന്നാണ് കുട്ടി നായയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. പാറക്കടവ് ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം







































