ദുബായ്: മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 42ഓളം പേർക്ക് ദാരുണാന്ത്യം. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെ ആയിരുന്നു അപകടം. ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകരാണ് ഇവർ. ഡീസൽ ടാങ്കറുമായി ബസ് കൂട്ടിയിടിച്ചായിരുന്നു അപകടം.
മദീനയിൽ നിന്നും 60 കിലോമീറ്റർ അകലെ മുഹറാസ് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. മരിച്ചവരിൽ 11 സ്ത്രീകളും പത്ത് കുട്ടികളും ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനാൽ ബസ് പൂർണമായും കത്തിനശിച്ചു. ഇതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഒരാൾ രക്ഷപ്പെട്ടതായാണ് വിവരം. നിലവിൽ ഇന്ത്യൻ ഏജൻസികളും ഉംറ ഏജൻസികളും അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്.
Most Read| എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് വ്യാപനം; 88% മരണനിരക്ക്





































