ന്യൂയോർക്ക്: അടുത്തവർഷം യുഎസിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫിഫ ലോകകപ്പിന്റെ മൽസരക്രമം പുറത്ത്. നിലവിലെ ജേതാക്കളായ അർജന്റീന ഗ്രൂപ്പ് ജെയിലും അഞ്ചുതവണ ലോകകപ്പ് ജേതാക്കളായ ബ്രസീൽ ഗ്രൂപ്പ് സിയിലും മൽസരിക്കും. ഇതാദ്യമായി ലോകകപ്പിൽ 48 ടീമുകൾ മൽസരിക്കും.
ഫ്രാൻസ് ഗ്രൂപ്പ് ഐ, ഇംഗ്ളണ്ട് ഗ്രൂപ്പ് എൽ, ബെൽജിയം ഗ്രൂപ്പ് ജി, നെതർലൻഡ്‌സ് ഗ്രൂപ്പ് എഫ്, ജർമനി ഗ്രൂപ്പ് ഇ, പോർച്ചുഗൽ ഗ്രൂപ്പ് കെ, സൗത്ത് കൊറിയ ഗ്രൂപ്പ് എ, ജപ്പാൻ ഗ്രൂപ്പ് എഫ്, ഇറാൻ ഗ്രൂപ്പ് ജി, ഉറുഗ്വേ ഗ്രൂപ്പ് എച്ച്, ഖത്തർ ഗ്രൂപ്പ് ബി, സൗത്ത് ആഫ്രിക്ക ഗ്രൂപ്പ് എ, സൗദി അറേബ്യ-ഗ്രൂപ്പ് എച്ച് എന്നിങ്ങനെയാണ് മൽസരത്തിനിറങ്ങുക.
സ്‌പെയിൻ-സൗദി അറേബ്യക്കും ഉറുഗ്വേക്കുമൊപ്പം ഗ്രൂപ്പ് എച്ചിലാണ് മൽസരിക്കുക. ആസ്‌ട്രിയ ഗ്രൂപ്പ് ജെയിലാണ്. ഗ്രൂപ്പ് എച്ചിൽ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലും വമ്പൻമാർ നേർക്കുനേർ മൽസരിക്കും. കരുത്തരായ മൊറോക്കോ, ഹെയ്‌തി, 1998ന് ശേഷം ആദ്യമായി ലോകപ്പിനെത്തുന്ന സ്‌കോട്ട്‌ലൻഡ് എന്നിവരാണ് മറ്റു ടീം അംഗങ്ങൾ.
വെള്ളിയാഴ്‌ച രാത്രി വാഷിങ്ടൻ ഡിസിയിലെ കെന്നഡി സെന്ററിലായിരുന്നു ഗ്രൂപ്പ് നറുക്കെടുപ്പ്. ഫിഫയുടെ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോ, യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, കാനഡ പ്രധാനമന്ത്രി മാർക് കാർണി, മെക്‌സിക്കൻ പ്രസിഡണ്ട് ക്‌ളോഡിയ ഷെയ്‌ൻബോം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 2026 ജൂൺ 13 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് മൽസരം.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ






































