കൊച്ചി: തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡ് നിര്‍ണയത്തിന് എതിരേയുള്ള ഹരജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ സംവരണ സീറ്റായി നിശ്‌ചയിച്ച നടപടി ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹരജികളിലാണ് ഇന്ന് കോടതി വിധി പറയുക.
നൂറിലധികം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പാലാ മുനിസിപ്പാലിറ്റി, കാലടി ഗ്രാമപ്പഞ്ചായത്ത് എന്നിവടങ്ങളിലെ ഓരോ വാര്‍ഡുകളിലെ സംവരണ സീറ്റ് നിര്‍ണയം പുനപരിശോധിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് കോടതി വിധി പ്രസ്‌താവിച്ചതിനെ തുടര്‍ന്നാണ് നൂറിലധികം ഹരജികള്‍ കോടതിയുടെ പരിഗണനക്കെത്തിയത്.
അതേസമയം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചതിനാല്‍ വാര്‍ഡുകളുടെ പുനര്‍നിര്‍ണയം ബുദ്ധിമുട്ടാണെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
Read Also: തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും







































