തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

By News Desk, Malabar News
Malabarnews_voters list
Representational image
Ajwa Travels

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പരാതികളുമായി രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം നല്‍കി പുതുതായി ചേര്‍ത്ത പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്.

National News: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണം; നഗര പ്രദേശങ്ങള്‍ക്ക് പുറത്തുള്ളവര്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് കേന്ദ്രം

ഇനി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം കിട്ടില്ല. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍ തുടങ്ങും. അടുത്ത വ്യാഴാഴ്‌ച വരെയാണ് പത്രിക നല്‍കാവുന്നത്. വെള്ളിയാഴ്‌ച സൂക്ഷമ പരിശോധന നടക്കും. നവംബര്‍ 23 തിങ്കളാഴ്‌ചയാണ് പിന്‍വലിക്കാനുള്ള അവസാന തീയതി. മൂന്ന് ഘട്ടങ്ങളിലായി അടുത്തമാസം 8,10, 14 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം ഡിസംബര്‍ 16നാണ്.

സംവരണ മണ്ഡലങ്ങളില്‍ മാറ്റം വരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ച സ്‌ഥലങ്ങളില്‍ ഇന്ന് നറുക്കെടുപ്പ് നടക്കും. പാലാ, കോതമംഗലം, മലപ്പുറം മുന്‍സിപ്പാലിറ്റികളിലും 5 ഗ്രമാപഞ്ചായത്തുകളും രണ്ട് ബ്ളോക്ക് പഞ്ചായത്തുകളിലുമാണ് മാറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE