ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണം; നഗര പ്രദേശങ്ങള്‍ക്ക് പുറത്തുള്ളവര്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് കേന്ദ്രം

By Staff Reporter, Malabar News
national image_malabar news
രാജേഷ് ഭൂഷൺ
Ajwa Travels

ന്യൂഡെല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസ്‌ഥാനത്തെ നഗര കേന്ദ്രങ്ങള്‍ക്ക് പുറത്തുള്ള ആളുകള്‍ കോവിഡ് -19 മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. തെരഞ്ഞെടുപ്പ് പ്രചാരണം വീക്ഷിക്കാന്‍ കേന്ദ്ര ടീമിനെ ബീഹാറില്‍ നിയോഗിച്ചിരുന്നുവെന്നും ചില മേഖലകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്തിയതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്‌തമാക്കി.

നഗര കേന്ദ്രങ്ങള്‍ക്ക് പുറത്ത് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, അണുനശീകരണം തുടങ്ങിയവ തൃപ്‌തികരമല്ലെന്ന് കേന്ദ്ര സംഘം കണ്ടെത്തിയതായും ഇത് സംസ്‌ഥാന സര്‍ക്കാരെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രവുമല്ല ഇതിന് ആവശ്യമായ തിരുത്തല്‍ നടപടികള്‍ക്ക് ബിഹാര്‍ തുടക്കം കുറിച്ചതില്‍ സന്തോഷമുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. .

ബിഹാറില്‍ ഇതുവരെ 1,15,21,841 കോവിഡ് ടെസ്‌റ്റുകളാണ് നടത്തിയതെന്ന് ഭൂഷണ്‍ അറിയിച്ചു. ഇതില്‍ 12,93,900 എണ്ണം ആര്‍ടി-പിസിആര്‍ ടെസ്‌റ്റുകളും മറ്റുള്ളവ ആന്റിജന്‍ ടെസ്‌റ്റുകളുമാണ്.

അതേസമയം ആന്റിജന്‍ പരിശോധനയില്‍ രോഗലക്ഷണ കണ്ടെത്തിയവരെ നിര്‍ബന്ധമായും ആര്‍ടി-പിസിആര്‍ പരിശോധനക്ക് വിധേയമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്‌ഥാനത്തിന് നിര്‍ദേശം നല്‍കിയിരുന്നതായും രാജേഷ് ഭൂഷണ്‍ വ്യക്‌തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവില്‍ ബിഹാറില്‍ 6,503 സജീവ കോവിഡ് കേസുകളാണുള്ളത്. 2,15,263 പേരാണ് ഇതുവരെയായി രോഗമുക്‌തി നേടിയത്. കൂടാതെ നവംബര്‍ 10 വരെയുള്ള കണക്കനുസരിച്ച് 1,151 മരണങ്ങളും സംസ്‌ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

Read Also: സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കാന്‍ ആലോചന തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE