മുംബൈ : ഭീമ കൊറഗാവ് കേസില്‍ അറസ്റ്റിലായ തെലുങ്ക് കവിയും സാമൂഹിക പ്രവര്‍ത്തകനുമായ വരവര റാവുവിന്റെ ജാമ്യാപേക്ഷ ഇന്ന് മുംബൈ ഹൈക്കോടതി പരിഗണിക്കും. മുംബൈയിലെ തലോജ ജയിലില്‍ കഴിയുന്ന വരവര റാവുവിന്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ വിദഗ്ധ ചികില്‍സക്കായി പ്രവേശിപ്പിക്കണമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.
2018 ഓഗസ്റ്റ് മാസത്തിലാണ് ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് വരവര റാവുവിനെ അറസ്റ്റ് ചെയ്തത്. എണ്‍പതുകാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്ന് ഹരജില്‍ വ്യക്തമാക്കുന്നുണ്ട്. അതിനനുസരിച്ച് അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിച്ച ശേഷം അതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കഴിഞ്ഞ തവണ കോടതി അധികൃതര്‍ക്ക് നിര്‍ദേശം നല്കി. കിടപ്പിലായ വരവരറാവുവിനെ വിദഗ്ദ ചികിൽസക്കായി മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം രോഗം മൂലം അദ്ദേഹം മരണപ്പെട്ടേക്കാം എന്നും വരവര റാവുവിന്റെ ഭാര്യ പെണ്ഡ്യാല ഹേമലത സമര്‍പ്പിച്ച ജാമ്യഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്.
Read also : പിന്നോട്ടില്ല; വിമതനായി മൽസരിക്കുമെന്ന് കാരാട്ട് ഫൈസൽ







































