ലക്നൗ : കാറും ട്രക്കും കൂട്ടിയിടിച്ച് ഉത്തര്‍പ്രദേശില്‍ 14 പേര്‍ മരിച്ചു. മരിച്ചവരില്‍ 6 പേര്‍ കുട്ടികളാണ്. ഇന്നലെ അര്‍ധ രാത്രിയോടെയാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്-ലക്നൗ ദേശീയപാതയില്‍ വച്ച് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
നബാബ്ഗഞ്ചില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ സംഘമാണ് അപകടത്തില്‍ പെട്ടത്. അപകടം നടന്നത് മാണിക്പൂര്‍ പോലീസ് സ്‌റ്റേഷന്റെ പരിധിയിലാണ്. അപകടം നടന്ന സ്‌ഥലത്ത് വച്ച് തന്നെ 14 പേരും മരിച്ചു. സംഭവം നടന്ന ശേഷം ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പടെയുള്ളവര്‍ സ്‌ഥലം സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ച 14 പേരുടെയും മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
Read also : സ്വപ്‌നാ സുരേഷിന്റെ ശബ്‌ദ രേഖ; നിയമോപദേശത്തിന് ശേഷം നടപടി







































