കാൺപുരിൽ മിനിബസും ജെസിബിയും കൂട്ടിയിടിച്ച് അപകടം; 17 മരണം, 5 പേർക്ക് പരിക്കേറ്റു

By Trainee Reporter, Malabar News
accident in Kanpur
Ajwa Travels

കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ ചൊവ്വാഴ്‌ച വൈകീട്ട് മിനിബസും ജെസിബി ലോഡറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 മരണം. 5 പേർക്ക് പരിക്കേറ്റു. ലക്‌നൗവിൽ നിന്ന് ഡെൽഹിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. കാൺപുരിലെ സചേന്ദി മേഖലയിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവർ നഗരത്തിലെ ഹാല്ലെറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്.

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ 2 ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ദേശീയ റിലീഫ് ഫണ്ടിൽ നിന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

Read also: കോവിഡ്; മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്നതിന് തെളിവില്ല; എയിംസ് ഡയറക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE