ഉത്തർപ്രദേശിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് 7 മരണം

By Trainee Reporter, Malabar News
Representational image
Ajwa Travels

മഥുര: ഉത്തർപ്രദേശിലെ യമുന എക്‌സ്‌പ്രസ്‌വേയിൽ ചൊവ്വാഴ്‌ച രാത്രിയുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്‌ത്രീകൾ ഉൾപ്പടെ 7 പേർ മരിച്ചു. ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കർ ലോറിയിൽ കാറിടിച്ചാണ് അപകടമുണ്ടായത്. അതിവേഗ പാതയിൽ നൗഝീല്‍ പോലീസ് സ്‌റ്റേഷന് സമീപമായാണ് അപകടം നടന്നത്.

ആഗ്രയിലേക്ക് പോകുയായിരുന്ന ടാങ്കർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിക്കുകയും തുടർന്ന് ഇതിലേക്ക് മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു എന്നാണ് വിവരം. കാറിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും അപകടത്തിൽ മരിച്ചു. മൃതദേഹങ്ങൾ വീണ്ടെടുത്തതായും പോസ്‌റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും മഥുര സീനിയർ പോലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവർ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: വിഭജിച്ച് ഭരിക്കാനുള്ള ശ്രമം നടക്കില്ല; രാഹുലിനെ വിമർശിച്ച് ബിജെപി അധ്യക്ഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE