സ്വപ്‌നാ സുരേഷിന്റെ ശബ്‌ദ രേഖ; നിയമോപദേശത്തിന് ശേഷം നടപടി

By Syndicated , Malabar News
swapna-suresh_voice recod issue_Malabar news
Ajwa Travels

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ  മുഖ്യ പ്രതി സ്വപ്‌നാ സുരേഷിന്റെ ശബ്‌ദ രേഖയുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

കേസെടുത്ത് അന്വേഷണം നടത്താന്‍  സാധിക്കുമെന്നാണ്  നിയമോപദേശമെങ്കില്‍ പ്രത്യേക സൈബര്‍ സംഘം കേസ് ഏറ്റെടുക്കുമെന്നാണ്  വിവരം. സംഭവവുമായി ബന്ധപ്പെട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് സംസ്‌ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘത്തില്‍ ചിലര്‍ തന്നെ നിര്‍ബന്ധിച്ചതായി സ്വപ്‌ന പറയുന്ന  36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ശബ്‌ദ സന്ദേശം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് പുറത്തുവിട്ടത്.  മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്‌ദ സന്ദേശത്തില്‍ പറയുന്നു.

Read also: നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റണമെന്ന ഹരജികളില്‍ ഇന്ന് വിധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE