നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റണമെന്ന ഹരജികളില്‍ ഇന്ന് വിധി

By Team Member, Malabar News
Malabarnews_high court
Representational image
Ajwa Travels

തിരുവനന്തപുരം : വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് നടിയെ ആക്രമിച്ച കേസില്‍ സമര്‍പ്പിച്ച ഹരജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ നവംബര്‍ 16 ആം തീയതി ഹരജികളില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് വിധി പറയുന്നതിനായി മാറ്റി വെക്കുകയായിരുന്നു. ഇന്നത്തെ ഹൈക്കോടതി വിധിയില്‍ ജഡ്‌ജിയെ മാറ്റുന്ന തീരുമാനം ഉണ്ടായാല്‍ ഇത്തരം കേസുകളിലെ നിര്‍ണായക വഴിത്തിരിവായിരിക്കും ഇത്.

ആക്രമണത്തിന് ഇരയായ നടിയും പ്രോസിക്യൂഷനും കടുത്ത ആരോപണങ്ങളാണ് വിചാരണ കോടതിക്കെതിരെ ഉന്നയിച്ചത്. വിചാരണക്കിടയില്‍ പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും, ഇത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു വിധ നടപടികളും എടുത്തിട്ടില്ലെന്നും ഹരജിയില്‍ വ്യക്‌തമാക്കുന്നുണ്ട്. പല തവണ താന്‍ വിചാരണക്കിടയില്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട് എന്നും നടി ഹൈക്കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിനെതിരെയുള്ള പല സുപ്രധാന മൊഴികളും കോടതിയില്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്‌ച വരുത്തിയിട്ടുണ്ട്. പലതവണ വിസ്‌താരം തടസപ്പെടുത്താന്‍ പ്രതിഭാഗം ഇടപെട്ടിട്ടും ജഡ്‌ജി അത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. പലപ്പോഴും തന്നോട് അനാവശ്യ ചോദ്യങ്ങളാണ് വിചാരണക്കിടയില്‍ ജഡ്‌ജി ഉള്‍പ്പടെയുള്ളവര്‍ ചോദിച്ചത് എന്നും നടി ഹൈക്കോടതിയെ അറിയിച്ചു.

ഹരജികളില്‍ വാദം കേട്ട ശേഷം എന്ത് കൊണ്ടാണ് ഇവ നേരത്തെ തന്നെ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്താതിരുന്നത് എന്നാണ് ഹൈക്കോടതി ചോദിച്ചത്. വിചാരണക്കോടതിക്ക് എതിരെയുള്ള ഹരജികള്‍ക്കൊപ്പം തന്നെ ഇന്ന് മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. ഇന്നലെ പ്രദീപിനെ അഞ്ച് മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്‌തിരുന്നു. അതിന്റെ റിപ്പോര്‍ട്ടും ഇന്ന് കോടതിയില്‍ ഹാജരാക്കും.

Read also : നുഴഞ്ഞു കയറുന്നവര്‍ വന്നപോലെ തിരികെ പോകില്ല; കരസേനാ മേധാവി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE