ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ നിവാർ ചുഴലിക്കാറ്റായി മാറുമെന്ന് തമിഴ്‌നാട് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് ബുധനാഴ്‌ച വൈകീട്ടോടെ തമിഴ്‌നാട് തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്.
ചെന്നൈ തീരത്ത് നിന്ന് 470 കിലോമീറ്റർ അകലെയാണ് നിലവിൽ തീവ്ര ന്യൂനമർദ്ദത്തിന്റെ സ്‌ഥാനം. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെന്നൈ ഉൾപ്പടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിൽ അടുത്ത 24 മണിക്കുറിനിടെ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിക്കുന്നു.
എന്‍ഡിആര്‍എഫിന്റെ 14 ടീമുകളെ തീരമേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. കാരയ്‌ക്കൽ, മഹബാലിപുരം തീരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. നിവാർ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ ആറ് സ്‌പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി. ഒൻപത് സർവ്വീസുകൾ ദക്ഷിണ റെയിൽവേ വെട്ടി ചുരുക്കി.
ഭുവനേശ്വർ പുതുച്ചേരി സർവീസ്, പുതുച്ചേരി ഹൗറ സർവീസുകൾ എന്നിവ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. കാരയ്‌ക്കൽ, നാഗപട്ടണം, തഞ്ചാവുർ ഉൾപ്പടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിൽ ബസ് സർവീസ് ഇന്ന് ഒരുമണി മുതൽ തൽക്കാലികമായി നിർത്തിവെക്കും
Read Also: ‘വൈകി കിട്ടുന്ന നീതിയെങ്കിലും നല്‍കൂ, പേരറിവാളനെ വിട്ടയക്കൂ’; കമൽ ഹാസൻ








































