‘വൈകി കിട്ടുന്ന നീതിയെങ്കിലും നല്‍കൂ, പേരറിവാളനെ വിട്ടയക്കൂ’; കമൽ ഹാസൻ

By Desk Reporter, Malabar News
Ajwa Travels

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട് നടൻ കമൽ ഹാസൻ. പേരറിവാളന്റെ വിചാരണ നടക്കുന്നത് ശരിയായ രീതിയിലാണോ എന്ന കാര്യത്തില്‍ സംശയമുള്ളതായി കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്‌തു.

“ശരിയായ രീതിയില്‍ വിചാരണ പോലും നടന്നുവെന്ന് സംശയങ്ങള്‍ നിലനില്‍ക്കേ, 30 വര്‍ഷത്തിലേറെയായി പേരറിവാളന്റെ ജയില്‍ വാസം തുടരുകയാണ്. കോടതികള്‍ വെറുതെ വിട്ടെങ്കിലും ഗവര്‍ണറുടെ ഒരു ഒപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. വൈകി കിട്ടുന്ന നീതിയെങ്കിലും നല്‍കൂ, പേരറിവാളനെ വിട്ടയക്കൂ,”- കമൽ ഹാസൻ ട്വീറ്റിൽ ആവശ്യപ്പെട്ടു.

പേരറിവാളന്റെ മോചനമാവശ്യപ്പെട്ട് തമിഴ് സിനിമാ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും നടന്‍ വിജയ് സേതുപതിയും അടക്കമുള്ളവര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് കമൽ ഹാസനും ഇതേ ആവശ്യം ഉന്നയിക്കുന്നത്.

30 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളന് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് അനുവദിച്ച പരോൾ സുപ്രീം കോടതി ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി നൽകിയിട്ടുണ്ട്. നവംബർ 23 വരെയായിരുന്നു നേരത്തെ പരോൾ അനുവദിച്ചിരുന്നത്.

പേരറിവാളന്റെ ജയിൽ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ ശുപാർശയിൽ കാലതാമസം നേരിടുന്നതിൽ സുപ്രീം കോടതി നേരത്തെ അതൃപ്‌തി പ്രകടമാക്കിയിരുന്നു. ജയിൽ മോചനത്തിന് തമിഴ്‌നാട് സർക്കാർ തീരുമാനമെടുത്ത് രണ്ടുവർഷം പിന്നിട്ടിട്ടും ഗവർണർ ഇതുവരെയും അംഗീകാരം നൽകിയിട്ടില്ല.

Kerala News:  സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE