ആന്ധ്രയില്‍ പരുത്തി കര്‍ഷകര്‍ക്ക് നാശം വിതച്ച് ‘നിവാര്‍’ ചുഴലിക്കാറ്റ്

By Staff Reporter, Malabar News
cotton_malabar news
(Image Courtesy: ANI)
Ajwa Travels

കൃഷ്‌ണ: ആന്ധ്രാപ്രദേശിലെ പരുത്തി വിളകള്‍ക്ക് നാശം വിതച്ച് നിവാര്‍ ചുഴലിക്കാറ്റ്. കൃഷ്‌ണ ജില്ലയിലെ നന്ദിഗാമ മണ്ഡലത്തിലാണ് ചുഴലിക്കാറ്റ് പരുത്തിക്കൃഷിയില്‍ വന്‍ നാശനഷ്‌ടം വരുത്തിയത്. വിളകള്‍ നിറം മങ്ങിയതായും ഇവ ഉപയോഗ യോഗ്യമല്ലെന്നും കര്‍ഷകര്‍ പറഞ്ഞു. പരുത്തി സംഭരണം വൈകിയതിനാല്‍ മുഴുവന്‍ മഴയില്‍ നനഞ്ഞ് നശിച്ചുപോയതായും ഇവര്‍ പറഞ്ഞു.

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് 30,000 ഹെക്‌ടര്‍ കാര്‍ഷിക വിളകള്‍ക്കും 1,300 ഹെക്‌ടര്‍ ഹോര്‍ട്ടികള്‍ച്ചറല്‍ വിളകള്‍ക്കും നാശനഷ്‌ടമുണ്ടായത്. അതേസമയം തങ്ങള്‍ക്ക് സംഭവിച്ച നഷ്‌ടത്തിന് ഉചിതമായ നഷ്‌ടപരിഹാരം നല്‍കാന്‍ കര്‍ഷകര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളക്കെട്ടും ഉണ്ടായി. രാമസമുദ്രം മണ്ഡലത്തില്‍ പുലകുന്തപ്പള്ളി ഗ്രാമത്തിലെ മൃഗസംരക്ഷണ കേന്ദ്രത്തില്‍ കനത്ത കാറ്റിനെത്തുടര്‍ന്ന് കൂറ്റന്‍ മരം കടപുഴകി വീണു. കൂടാതെ ഈ പ്രദേശത്ത് നെല്ല്, തക്കാളി, കോളിഫ്‌ളവര്‍, തുടങ്ങി ഹോര്‍ട്ടികള്‍ച്ചറല്‍ വിളകള്‍ നശിച്ചതായും കര്‍ഷകര്‍ക്ക് വന്‍ നഷ്‌ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Read Also: മുംബൈ ഭീകരാക്രമണം; സാജിദ് മിറിന്റെ വിവരങ്ങൾ നൽകുന്നവർക്ക് യുഎസിന്റെ പാരിതോഷികം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE