കൊല്ലം: കൊട്ടിയത്ത് 8 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 91കാരൻ അറസ്‌റ്റിൽ. പോക്‌സോ നിയമപ്രകാരം അറസ്‌റ്റ് ചെയത ഇയാൾ റിമാൻഡിലാണ്. മുഖത്തല കിഴവൂർ സ്വദേശി കാസിംകുഞ്ഞാണ് റിമാൻഡിലായത്. കോവിഡ് പരിശോധന കഴിഞ്ഞ് ശാരീരിക അസ്വസ്‌ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Also Read: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ട്; കെ മുരളീധരന്‍
പെൺകുട്ടിയുടെ മാതാവ് അന്യജില്ലയിലാണ് താമസം. അടുത്തിടെ കുട്ടി അമ്മയുടെ അടുത്തെത്തിയപ്പോൾ ശാരീരിക അസ്വസ്‌ഥതകളും പനിയും പ്രകടിപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. പിന്നീട് മാതാവ് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് പരാതി നൽകി. വീടിനടുത്ത് ട്യൂഷൻ പഠിക്കാനെത്തിയ ബാലികയെ ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇതോടെയാണ് കൊട്ടിയം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് കാസിംകുഞ്ഞിനെ അറസ്‌റ്റ് ചെയ്‌തത്.






































