മലപ്പുറം : ജില്ലയിലെ താനൂര്‍ നഗരസഭയില്‍ ഭരണം നിലനിര്‍ത്തി യുഡിഎഫ്. ആകെ 44 സീറ്റുകളുള്ള താനൂര്‍ നഗരസഭയില്‍ 31 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഒപ്പം തന്നെ 6 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയം നേടിയപ്പോള്‍ 7 സീറ്റുകളില്‍ ബിജെപിയും വിജയം സ്വന്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകളില്‍ ബിജെപി വിജയിച്ച സ്‌ഥാനത്താണ് ഇപ്പോള്‍ താനൂര്‍ നഗരസഭയില്‍ 7 സീറ്റുകളിലേക്ക് ബിജെപി ചുരുങ്ങിയത്. ഇതോടെ ഇവിടെ കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.
അതേസമയം തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2 സീറ്റുകള്‍ മാത്രം സ്വന്തമാക്കാന്‍ സാധിച്ച എല്‍ഡിഎഫിന് ഇത്തവണ 6 സീറ്റുകളില്‍ വിജയം നേടാനായത് വലിയ മുന്നേറ്റമാണ്. കൂടാതെ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് താനൂര്‍ നഗരസഭയില്‍ ഇത്തവണ യുഡിഎഫിന് ഒരു സീറ്റ് നഷ്‌ടമായിട്ടുണ്ട്.
Read also : മുക്കം മുൻസിപ്പാലിറ്റിയിൽ മൂന്നിടത്ത് വെൽഫെയർ പാർട്ടിക്ക് ജയം







































