പാലക്കാട്: പട്ടാമ്പി നഗരസഭയിൽ കോൺഗ്രസ് വിമതർക്ക് സമ്പൂർണ വിജയം. നഗരസഭയുടെ ഭരണം തീരുമാനിക്കുന്നതിൽ നിർണായക ശക്‌തിയാകും ഇവർ. വീഫോർ പട്ടാമ്പി എന്ന പേരില്‍ ആറ് സീറ്റില്‍ മൽസരിച്ച വിമതര്‍ എല്ലാവരും വിജയിച്ചത്. അട്ടിമറി ലക്ഷ്യമിട്ട് സിപിഎം ഇവർക്ക് പിന്തുണയുമായി എത്തിയിരുന്നു.
പാട്ടാമ്പിയിൽ കഴിഞ്ഞ തവണ മൃഗീയ ഭൂരിപക്ഷം നേടിയ യുഡിഎഫിന് ഇക്കുറി കാര്യങ്ങൾ എളുപ്പമല്ല. കെപിസിസി നിർവ്വാഹക സമിതി അംഗമായിരുന്ന ടി പി ഷാജിയുടെ നേതൃത്വത്തിൽ 6 വാർഡുകളിലാണ് കോൺഗ്രസ് വിമതർ മൽസരിച്ചത്. സീറ്റ് നിഷേധിച്ചതോടെ ഷാജിയും കൂട്ടരും ചേർന്ന് ‘വീഫോർ പട്ടാമ്പി’ എന്ന കൂട്ടായ്‌മ രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മൽസരിക്കുകയായിരുന്നു.
അവസരം മുതലാക്കാൻ സിപിഎം ഈ ആറിടങ്ങളിൽ സ്‌ഥാനാർഥികളെ നിർത്തിയതുമില്ല. വിമതർക്ക് പിന്തുണയും നൽകി. നിലവിൽ യുഡിഎഫിന് 11 സീറ്റുകളാണ് നേടാനായത്. എൽഡിഎഫ് 8 സീറ്റുകളും നേടിയിട്ടുണ്ട്. ബിജെപി ഇവിടെ ഒരു സീറ്റിലാണ് വിജയിച്ചത്. കഴിഞ്ഞ തവണ 29ൽ 19 സീറ്റും യുഡിഎഫിനായിരുന്നു.
Read Also: തൊടുപുഴ നഗരസഭയിൽ തകർന്നടിഞ്ഞ് ജോസഫ് വിഭാഗം






































