തിരുവനന്തപുരം : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ മുന്നേറ്റം സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. ഈ വിജയം ഇടത് മുന്നണി പ്രതീക്ഷിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്കൊപ്പം നിന്നാണ് ഇടത് മുന്നണി സംസ്‌ഥാനത്ത് പ്രവര്‍ത്തിച്ചത്. അതിനാല്‍ തന്നെ ജനങ്ങള്‍ തങ്ങളെ കൈവിടില്ലെന്ന് ഉറപ്പായിരുന്നെന്നും മന്ത്രി വ്യക്‌തമാക്കി. കൂടാതെ സംസ്‌ഥാനത്ത് ഇടത് മുന്നണി നടത്തിയ വികസന പ്രവര്‍ത്തനങ്ങളും, മികച്ച പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ അംഗീകരിച്ചു. അതിനാലാണ് ഈ അംഗീകാരം തദ്ദേശ തീരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ സര്‍ക്കാരിന് തിരികെ നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ഒപ്പം തന്നെ ജനങ്ങള്‍ ഇനിയും വികസനം ആഗ്രഹിക്കുന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്‌ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് മികച്ച മുന്നേറ്റം തുടരുകയാണ്. തിരഞ്ഞെടുപ്പില്‍ മുനിസിപ്പാലിറ്റികളില്‍ ഒഴികെ മറ്റെല്ലായിടത്തും എല്‍ഡിഎഫ് തന്നെയാണ് മുന്നേറുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ ആകെ സീറ്റുകളില്‍ 512 സീറ്റുകളിലും എല്‍ഡിഎഫ് മുന്നേറുന്നത് വലിയ വിജയത്തിന്റെ ലക്ഷണം തന്നെയാണെന്ന് നേതാക്കള്‍ ഉറച്ചു പറയുന്നു.
Read also : ഇടതു വിജയം അംഗീകരിക്കുന്നു, യുഡിഎഫിന് സംഘടനാ ദൗർബല്യം; കെ സുധാകരൻ







































