മലപ്പുറം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ നഗരസഭയിലും എല്‍ഡിഎഫ് വിജയം കൊയ്തു. നിലമ്പൂര്‍ നഗരസഭയായതിന് ശേഷം ആദ്യമായാണ് ഇവിടെ എല്‍ഡിഎഫ് വിജയം നേടുന്നത്. ആകെയുള്ള 33 സീറ്റുകളില്‍ 22 സീറ്റുകളിലും എല്‍ഡിഎഫിന് മികച്ച വിജയം നേടാനായിട്ടുണ്ട്. എന്നാല്‍ യുഡിഎഫ് കുത്തകയായിരുന്ന നിലമ്പൂര്‍ നഗരസഭയില്‍ 9 സീറ്റുകളില്‍ മാത്രമാണ് ഇത്തവണ യുഡിഎഫിന് വിജയം നേടാനായത്.
ഒപ്പം തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനും സാധിച്ചിട്ടുണ്ട്. യുഡിഎഫിന്റെയും, ആര്യാടന് മുഹമ്മദിന്റെയും കുത്തകയായിരുന്ന നിലമ്പൂര്‍ നഗരസഭയില്‍ നേട്ടം കൊയ്യാനായതിന്റെ ആവേശമാണ് ഇപ്പോള്‍ എല്‍ഡിഎഫിന്. 2010 ല്‍ നഗരസഭ ആയതിന് ശേഷം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും നിലമ്പൂര്‍ യുഡിഎഫ് ഭരണത്തിന്റെ കീഴിലായിരുന്നു. ഇതാണ് ഇപ്പോള്‍ എല്‍ഡിഎഫ് നേടിയിരിക്കുന്നത്. കൂടാതെ നഗരസഭയിലെ രണ്ടാം ഡിവിഷനില്‍ നിന്നും മല്‍സരിച്ച വിജയനാരായണനാണ് ബിജെപിയില്‍ നിന്നും നിലമ്പൂർ നഗരസഭയിൽ വിജയിച്ചത്.
Read also : ‘വൈറൽ സ്ഥാനാർഥി’ അഡ്വ. വിബിത ബാബു പരാജയപ്പെട്ടു






































