‘വൈറൽ സ്‌ഥാനാർഥി’ അഡ്വ. വിബിത ബാബു പരാജയപ്പെട്ടു

By Desk Reporter, Malabar News
Malabar-News_Vibitha-Babu
Ajwa Travels

പത്തനംതിട്ട: തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായ സ്‌ഥാനാർഥികളിൽ ഒരാളായ പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്‌ഥാനാർഥി അഡ്വ. വിബിത ബാബു പരാജയപ്പെട്ടു. എൽഡിഎഫിലെ സികെ ലതാകുമാരിയാണ് ഇവിടെ വിജയിച്ചത്.

വിബിത ബാബുവിന് 9178 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫിന്റെ ലതാകുമാരി 10469 നേടി. രാവിലെ പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ വിബിത മൂന്നാം സ്‌ഥാനത്തേക്ക് പിൻ തള്ളപ്പെട്ടിരുന്നു. പിന്നീട് ലീഡ് നില മെച്ചപ്പെടുത്തിയെങ്കിലും ഒടുവിൽ വിജയം എൽഡിഎഫിനായിരുന്നു.

അഭിഭാഷയകയായ വിബിത ജയിക്കുമെന്ന തികഞ്ഞ ആത്‌മവിശ്വാസത്തിൽ ആയിരുന്നു. കെഎസ്‍യുവിലൂടെ ആണ് വിബിത രാഷ്‌ട്രീയത്തിലേക്ക് കടക്കുന്നത്.

Also Read:  ഇടത് മുന്നേറ്റം സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരം; കെകെ ശൈലജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE