ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 18,732 പുതിയ കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് ഇതുവരെയായി കോവിഡ് സ്‌ഥിരീകരിച്ച ആകെ രോഗ ബാധിതരുടെ എണ്ണം 1,01,87,850 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 21,430 പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്.
അതേസമയം 279 കോവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തത്. 1,47,622 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത്.
കഴിഞ്ഞ ദിവസം 21,430 പേര്‍ കൂടി രോഗമുക്‌തി നേടിയതോടെ ഇന്ത്യയില്‍ ഇതുവരെയായി രോഗമുക്‌തി നേടിയവരുടെ എണ്ണം 97,61,538 ആയി ഉയര്‍ന്നു. നിലവില്‍ 2,78,690 സജീവമായ കേസുകളാണുള്ളത്. ഇതില്‍ മഹാരാഷ്‌ട്രയില്‍ 59,223 സജീവ കേസുകളും കേരളത്തില്‍ 63,927 സജീവ കോവിഡ് കേസുകളും ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡിസംബര്‍ 26 വരെ 16,81,02,657 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇന്നലെ മാത്രം 9,43,368 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു.








































