തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്തുന്നതില്‍ പ്രതികരിച്ച് ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന്. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളില്‍ കൂടി മേള സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ തെറ്റില്ലെന്ന നിലപാടാണ് അടൂര്‍ സ്വീകരിക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തരത്തില്‍ അല്ലെങ്കില്‍ പിന്നെ മേള തന്നെ വേണ്ടെന്ന് വെക്കണമെന്നും അടൂര്‍ ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഇത്തവണ നാല് മേഖലകളിലായി നടത്തുന്നതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്. തിരുവനന്തപുരത്താണ് എല്ലാ വര്‍ഷവും മേള നടത്തുന്നത്. ഇതില്‍ മാറ്റം വരുത്തിയതിനെതിരെ തിരുവനന്തപുരം എംപി ശശി തരൂരും, എംഎല്‍എ കെഎസ് ശബരിനാഥും രംഗത്തെത്തിയിരുന്നു.
എന്നാല്‍ ചലച്ചിത്രമേള തിരുവനന്തപുരത്തിന്റേത് മാത്രമല്ലെന്നും, കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തരത്തില്‍ മേള നടത്തുന്നതില്‍ തെറ്റില്ലെന്നുമാണ് സര്‍ക്കാര്‍ അനുകൂല വിഭാഗം പറയുന്നത്.
Read also: ഐഎഫ്എഫ്കെ നാല് മേഖലകളില്‍: വിവാദം അനാവശ്യം, തീരുമാനം താല്‍ക്കാലികം; ആനാവൂര്‍ നാഗപ്പന്