പാണത്തൂര്‍: പരിയാരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്‌റ്റ് ബസ് മറിഞ്ഞു കര്‍ണാടക സ്വദേശികളായ 5 പേര്‍ മരിച്ചു. നിരവധി ആളുകള്‍ പരിക്കേറ്റ് ഗുരുതരാവസ്‌ഥയിലാണ്. 12.30ഓടെയാണ് അപകടമുണ്ടായത്. വിവാഹ ആവശ്യത്തിനായി കര്‍ണാടകയിലെ സുള്ള്യയില്‍ നിന്നും പാണത്തൂരിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
അര്‍ധമൂല സ്വദേശി നാരായണ നായിക്കിന്റെ മകന്‍ ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഭാര്യ ജയലക്ഷ്‌മി (39), ബെല്‍നാട് സ്വദേശി രാജേഷ് (45), പുത്തൂര്‍ സ്വദേശിനി സുമതി എന്നിവരാണ് മരിച്ചത്. ബസ്സില്‍ 70 ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മരിച്ച അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ മംഗലാപുരത്തേക്കും മറ്റുള്ളവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്കും മാറ്റി.
Malabar News: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; യുവാവ് പിടിയിൽ