വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; യുവാവ് പിടിയിൽ

By Trainee Reporter, Malabar News
cannabis caught
Representational image
Ajwa Travels

കാഞ്ഞാണി: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടത്തിവന്നിരുന്ന യുവാവ് പിടിയിലായി. ക​ണ്ട​ശ്ശാം​ക​ട​വ് മാമ്പുള്ളി മുളവുങ്ങാട്ടിൽ അതുലിനെയാണ് (20) അന്തിക്കാട് എക്‌സൈസ്‌ അറസ്‌റ്റ് ചെയ്‌തത്‌. എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ എസ് ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്‌.

മാമ്പുള്ളി എടത്തറ ക്ഷേത്രത്തിന് സമീപമുള്ള വാടകവീട് കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വീട് വളഞ്ഞ ഉദ്യോഗസ്‌ഥർ യുവാവിനെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും രണ്ടു പാക്കറ്റ് കഞ്ചാവും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കടലാസും  എക്‌സൈസ് പിടിച്ചെടുത്തു. സിവിൽ എക്‌സൈസ് ഉദ്യോഗസ്‌ഥരായ കെവി രാജേഷ്, സന്തോഷ് ബാബു, കെആർ ഹരിദാസ്, റിജോ, ജനീഷ്, പ്രിൻസ് തുടങ്ങിയവരും എക്‌സൈസ്‌ സംഘത്തിൽ ഉണ്ടായിരുന്നു.

Read also: പാണത്തൂരില്‍ വിവാഹബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE