ജില്ലയിൽ 12 പാസഞ്ചർ ലോഞ്ചുകൾകൂടി; 52 ലക്ഷത്തിന്റെ ഭരണാനുമതിയായി

By Desk Reporter, Malabar News
passenger-launch
പാസഞ്ചർ ലോഞ്ചിന്റെ മാതൃക
Ajwa Travels

മലപ്പുറം: ജില്ലയിൽ കൂടുതൽ പാസഞ്ചർ ലോഞ്ചുകൾ വരുന്നു. മണ്ഡലത്തിലെ 12 സ്‌ഥലങ്ങളിൽകൂടി ഹൈടെക് പാസഞ്ചർ ലോഞ്ചുകൾ നിർമിക്കുന്നതിന് എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന് 52 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി ഉബൈദുള്ള എംഎൽഎ പറഞ്ഞു.

എംഎസ്‌പി കമ്മ്യൂണിറ്റി ഹാൾ പരിസരം, വാറങ്കോട് എംബി ആശുപത്രിക്ക് സമീപം, ഹാജിയാർ പള്ളി, കോണോംപാറ, ആലത്തൂർപടി, അറവങ്കര, പുല്ലാര, ആനക്കയം ചെക്‌പോസ്‌റ്റ്, പാണായി, വടക്കേമണ്ണ, മൊറയൂർ, പൂക്കൊളത്തൂർ എന്നിവിടങ്ങളിലാണ് പാസഞ്ചർ ലോഞ്ചുകൾ വരുന്നത്.

ലോഞ്ചിൽ സോളാർ ലൈറ്റ്, എഫ്എം റേഡിയോ, മൊബൈൽ ചാർജർ തുടങ്ങിയ സൗകര്യങ്ങൾ യാത്രക്കാർക്കായി ഉണ്ടാകും. പൊതുമേഖല സ്‌ഥാപനമായ സ്‌റ്റീൽ ഇൻഡസ്ട്രിയൽസ് ലിമിറ്റഡ്-കേരളക്കാണ് നിർമാണ ചുമതല. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയുംവേഗം പദ്ധതി പൂർത്തിയാക്കുമെന്ന് എംഎൽഎ പി ഉബൈദുള്ള വ്യക്‌തമാക്കി.

Malabar News:  അന്തർസംസ്‌ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസ്; പ്രതി അറസ്‍റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE