അന്തര്‍സംസ്‌ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസ്; പ്രതി അറസ്‍റ്റില്‍

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

കൊയിലാണ്ടി: അന്തര്‍സംസ്‌ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്‍റ്റില്‍. പുളിയഞ്ചേരി എരോത്തുതാഴ സുഗീഷിനെ(35)യാണ് കൊയിലാണ്ടി പോലീസ് അറസ്‌റ്റ് ചെയ്‌തത്.

കൊല്‍ക്കത്ത സ്വദേശിയും കൊല്ലം 17ആം മൈല്‍സില്‍ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനുമായ നിപു പൈറയെ ആക്രമിച്ച് പണവും ആധാര്‍ കാര്‍ഡും കവര്‍ച്ച നടത്തിയ കേസിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസമാണ് നിപു പൈറക്ക് നേരെ ആക്രമണം ഉണ്ടായത്.

നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായകമായതെന്ന് പോലീസ് പറഞ്ഞു. കൊയിലാണ്ടി സിഐ സികെ സുഭാഷ് ബാബു, എസ്‌ഐ കെകെ രാജേഷ്‌കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ വിജു വാണിയംകുളം, സിപിഒ അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൊയിലാണ്ടി ബസ് സ്‌റ്റാന്‍ഡില്‍ വെച്ചാണ് പ്രതി സുഗീഷിനെ പിടികൂടിയത്.

Malabar News: നെൻമാറ പഞ്ചായത്ത് വനിതാ അംഗത്തെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE