പക്ഷിപ്പനി പ്രതിരോധം; കാണ്‍പൂര്‍ മൃഗശാലയില്‍ എല്ലാ പക്ഷികളെയും കൊല്ലാന്‍ തീരുമാനം

By Team Member, Malabar News
bird flu in kanpur
Ajwa Travels

ലക്നൗ : കാണ്‍പൂര്‍ മൃഗശാലയിലെ പക്ഷികളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ തീരുമാനിച്ചു. കൂടാതെ ഇനിയൊരറിപ്പ് ഉണ്ടാകുന്നത് വരെ മൃഗശാല തുറക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. കാണ്‍പൂര്‍ മൃഗശാലയിലെ കാട്ടുകോഴികളിലാണ് നാല് ദിവസങ്ങൾക്ക് മുൻപ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്. തുടര്‍ന്ന് 15 ദിവസത്തേക്ക് മൃഗശാല അടക്കാന്‍ തീരുമാനിച്ചെങ്കിലും, പിന്നീട് അനിശ്‌ചിത കാലത്തേക്ക് അടക്കാനുള്ള തീരുമാനം അധികൃതര്‍ കൈക്കൊണ്ടു.

നിലവില്‍ മൃഗശാലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെയെല്ലാം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ പക്ഷിപ്പനി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 10 കിലോമീറ്റര്‍ ചുറ്റളവിൽ മാംസം വില്‍പ്പന നടത്തുന്നതിലും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി മൃഗശാലയിലെ പക്ഷികളെ എല്ലാം കൊന്നൊടുക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ മൃഗശാലയിലെത്തി പക്ഷികളെ കൊല്ലാനുള്ള നടപടികള്‍ എല്ലാം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ കോഴികളെയും, തത്തകളെയും കൊന്നതിന് ശേഷം രണ്ടാം ഘട്ടത്തില്‍ താറാവുകളെയും, മറ്റ് പക്ഷികളെയും കൊല്ലാനാണ് തീരുമാനിച്ചിരിക്കുന്നത്. ഞായറാഴ്‌ചയോടെ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊല്ലണമെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Read also : എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നില്ല; ട്രോളുകള്‍ തനിക്കും സുരേഷ്‌ഗോപിക്കും മാത്രമെന്ന് കൃഷ്‌ണകുമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE