എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നില്ല; ട്രോളുകള്‍ തനിക്കും സുരേഷ്‌ഗോപിക്കും മാത്രമെന്ന് കൃഷ്‌ണകുമാര്‍

By Syndicated , Malabar News
krishnakumar
Ajwa Travels

തിരുവനന്തപുരം: എന്തുകൊണ്ടാണ് നടന്‍ മമ്മൂട്ടിയുടെ രാഷ്‌ട്രീയ നിലപാടുകളെ വിമര്‍ശിക്കാത്തതെന്ന് നടനും ബിജെപിയുടെ താരപ്രചാരകനുമായ കൃഷ്‌ണകുമാര്‍. തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോളുകള്‍, രാഷ്‌ട്രീയ നിലപാട് കൊണ്ട് എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നിലെന്നും കൃഷ്‌ണകുമാര്‍ ചോദിച്ചു. ട്വന്റി ഫോറിനോടായിരുന്നു കൃഷ്‌ണകുമാറിന്റെ പ്രതികരണം.

വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല. രാഷ്‌ട്രീയത്തില്‍ സജീവമാകാനാണ് തന്റെ തീരുമാനമെന്നും ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കൃഷ്‌ണകുമാര്‍ വ്യക്‌തമാക്കി.

അതേസമയം സംസ്‌ഥാന തിരഞ്ഞെടുപ്പില്‍ ബിജെപി സ്‌ഥാനാർഥിയായി കൃഷ്‌ണകുമാറിനെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാല്‍ മൽസരരംഗത്തുണ്ടാകില്ല. തിരുവനന്തപുരം സെന്‍ട്രലില്‍ ആണ് കൃഷ്‌ണകുമാറിനെ പരിഗണിക്കുന്നത്. ഇവിടെ കൃഷ്‌ണകുമാറിനോ എസ് സുരേഷിനോ ആണ് സാധ്യത. വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷ്, കഴക്കൂട്ടത്ത് കെ സുരേന്ദ്രന്‍ എന്നിവര്‍ മൽസരിച്ചേക്കും.

Read also: കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് ആരോഗ്യവകുപ്പിന് കൈമാറും; ഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE