ന്യൂഡെൽഹി: രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് ഒരു മരണം. ഈ വർഷം ആദ്യമായാണ് പക്ഷിപ്പനി മരണം റിപ്പോർട് ചെയ്യുന്നത്. ഡെൽഹിയിലാണ് പക്ഷിപ്പനി ബാധിച്ചുള്ള മരണം റിപ്പോർട് ചെയ്‌തത്. 11 വയസുള്ള കുട്ടിയാണ് ഡെൽഹി എയിംസിൽ മരണമടഞ്ഞത്. എച്ച് 5എൻ1 പനി ബാധിച്ച് ജൂലൈ 2നാണ് ഹരിയാന സ്വദേശിയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുട്ടിയെ ചികിൽസിച്ച ഡോക്‌ടർമാർ, നഴ്‌സുമാർ എന്നിവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. കടുത്ത പനി, ചുമ എന്നീ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ പൂനെ വൈറോളജി ഇൻസ്‍റ്റിറ്റ്യൂട്ടിൽ പരിശോധനകൾ നടക്കുകയാണ്.
Read Also: പെഗാസസ്; കർണാടക കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളുടെ ഫോണുകളും ചോർത്തിയെന്ന് റിപ്പോർട്