വയനാട് : ജനുവരി 27 ബുധനാഴ്‌ച കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശനത്തിനായി കേരളത്തിലെത്തും. തുടര്‍ന്ന് 28ആം തീയതി രാവിലെയോടെ അദ്ദേഹം മതമേലധ്യക്ഷൻമാരും സാമൂഹ്യ-സാംസ്‌കാരിക നേതാക്കളുമായും ചര്‍ച്ച നടത്തും. അതിന് ശേഷം വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളില്‍ നടക്കുന്ന യുഡിഎഫ് കണ്‍വെന്‍ഷനുകളില്‍ അദ്ദേഹം പങ്കെടുക്കുമെന്നും നേതൃത്വങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് 28ആം തീയതി വൈകിട്ടോടെ അദ്ദേഹം തിരികെ ഡെല്‍ഹിയിലേക്ക് മടങ്ങും.
അതേസമയം തന്നെ ഇന്ന് വയനാട്ടില്‍ യുഡിഎഫ് ജില്ലാ യോഗം നടന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും വിവാദമായ കല്‍പ്പറ്റ സീറ്റ് ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ജില്ലാ നേതൃത്വം വ്യക്‌തമാക്കി. കല്‍പ്പറ്റയില്‍ ലീഗിന് സീറ്റ് ആവശ്യപ്പെടാമെങ്കിലും, അവരത് ചെയ്‌തിട്ടില്ല. കല്‍പ്പറ്റ മണ്ഡലത്തില്‍ ആര് മല്‍സരിക്കാന്‍ എത്തിയാലും യുഡിഎഫ് ഒറ്റക്കെട്ടായി തന്നെ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ യുഡിഎഫ് കണ്‍വീനര്‍ എന്‍ഡി അയ്യപ്പന്‍ പ്രതികരിച്ചു.
Read also : പിസി ജോര്‍ജിനെ ശാസിക്കണം; എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ







































