തിരുവനന്തപുരം: പിസി ജോര്‍ജ് എംഎല്‍എയെ ശാസിക്കണമെന്ന് നിയമസഭാ പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി ശുപാര്‍ശ നല്കി. പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് ജോര്‍ജിനെ ശാസിക്കണമെന്ന് എത്തിക്സ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്.
കമ്മിറ്റിയുടെ ഏഴാം നമ്പര്‍ റിപ്പോര്‍ട്ടായാണ് പിസി ജോര്‍ജിനെതിരായ പരാതി നിയമസഭയില്‍ വെച്ചത്. നിയമസഭാ അംഗങ്ങളുടെ അന്തസിന് കോട്ടം തട്ടുന്ന പരാമര്‍ശമാണ് പിസി ജോര്‍ജ് നടത്തിയതെന്നും അംഗങ്ങളുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് എംഎല്‍എയുടെ പരാമര്‍ശങ്ങളെന്നും എത്തിക്സ് കമ്മിറ്റി നിരീക്ഷിച്ചു.
വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് അടക്കമുള്ളവരാണ് പിസി ജോര്‍ജിനെതിരെ പരാതി നല്‍കിയത്.
Read also: രണ്ടാംഘട്ട കോവിഡ് വാക്സിന്; കേരളത്തിലേക്ക് ഉള്ളവ നെടുമ്പാശ്ശേരിയില്‍ എത്തി