രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍; കേരളത്തിലേക്ക് ഉള്ളവ നെടുമ്പാശ്ശേരിയില്‍ എത്തി

By Team Member, Malabar News
covid vaccine kochi
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്തേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കേരളത്തിലെത്തി. രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്‌സിന്‍ എത്തിയത്. എറണാകുളം, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള 22 ബോക്‌സുകളിലെ വാക്‌സിനാണ് എറണാകുളത്ത് എത്തിച്ചത്. ഇതില്‍ 12 ബോക്‌സുകള്‍ എറണാകുളത്തേക്കും, 9 ബോക്‌സുകള്‍ കോഴിക്കോടേക്കും, 1 ബോക്‌സ് ലക്ഷദ്വീപിലേക്കും ഉള്ളതാണ്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്‌ഥാന ആരോഗ്യവകുപ്പ് വാക്‌സിന്‍ ഏറ്റെടുത്ത് ബന്ധപ്പെട്ട സ്‌ഥലങ്ങളിലേക്ക് അയച്ചു. ലക്ഷദ്വീപിലേക്കുള്ള വാക്‌സിന്‍ വിമാനമാര്‍ഗവും, കോഴിക്കോടേക്കുള്ളത് റോഡ് മാര്‍ഗവുമാണ് അയച്ചത്. പ്രത്യേകം ശീതീകരിച്ച ഓരോ ബോക്‌സിലും 12000 വാക്‌സിന്‍ ഡോസുകള്‍ വീതമാണുള്ളത്.

അതേസമയം തന്നെ കേരളത്തില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ച ആളുകളില്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ വ്യക്‌തമാക്കി. കേരളത്തില്‍ വാക്‌സിനേഷന്‍ നടപടികളില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്ന് കേന്ദ്രം ആരോപിച്ചിരുന്നു. എന്നാല്‍ അത് വാക്‌സിന്‍ സംബന്ധിച്ച് ആളുകള്‍ക്കിടയിലുള്ള സംശയങ്ങള്‍ മൂലമാണെന്നും, അത് ഒഴിവാക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ ഉള്‍പ്പടെ സംഘടിപ്പിക്കുമെന്നും സംസ്‌ഥാനം കേന്ദ്രത്തോട് വ്യക്‌തമാക്കി.

Read also : കര്‍ഷക ആത്‍മഹത്യയില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ബിജെപി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE