കര്‍ഷക ആത്‍മഹത്യയില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ബിജെപി നേതാവ്

By Syndicated , Malabar News
bc_patil karnataka agri minister
Ajwa Travels

ബെംഗളൂരു: കര്‍ഷക ആത്‍മഹത്യയില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ബിജെപി നേതാവ്. കര്‍ണാടക കൃഷിമന്ത്രിയും ബിജെപി നേതാവുമായ ബിസി പാട്ടീലാണ് കര്‍ഷകര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. മനക്കരുത്തില്ലാത്ത കര്‍ഷകരാണ് ആത്‍മഹത്യ ചെയ്യുന്നതെന്നും അത്തരം മരണങ്ങള്‍ക്ക് സര്‍ക്കാരിനെ കുറ്റം പറയാന്‍ സാധിക്കില്ലെന്നുമാണ് ബിസി പാട്ടീലിന്റെ പരാമര്‍ശം.

”അവരുടെ തീവ്രമായ തീരുമാനങ്ങള്‍ക്ക് സര്‍ക്കാരിന്റെ നയങ്ങളല്ല കാരണം. കൃഷിക്കാര്‍ മാത്രമല്ല, വ്യവസായികള്‍ പോലും ആത്‍മഹത്യ ചെയ്യുന്നു. എല്ലാ ആത്‍മഹത്യകളും കര്‍ഷകരുടെ ആത്‍മഹത്യയാണെന്ന് വിശേഷിപ്പിക്കാനാവില്ല,’ പാട്ടീല്‍ പറഞ്ഞു. മൈസൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രസ്‌താവന.

ഇതിനു മുന്‍പും കര്‍ഷക ആത്‍മഹത്യയില്‍ പ്രസ്‌താവനയുമായി പാട്ടീല്‍ രംഗത്ത് വന്നിട്ടുണ്ട്. തങ്ങളുടെ ആശ്രിതരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാതെ ജീവിതം അവസാനിപ്പിക്കുന്ന കര്‍ഷകര്‍ ഭീരുക്കളാണെന്നാണ് കഴിഞ്ഞ ഡിസംബര്‍ 3ന് കൊടഗു ജില്ലയില്‍ ഇയാള്‍ പറഞ്ഞത്.

അതേസമയം രാജ്യത്ത് കര്‍ഷക സമരം ശക്‌തമായി മുന്നോട്ട് നീങ്ങവെ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പത്താംവട്ട ചര്‍ച്ച ഇന്ന് നടക്കും. ഡെല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ ഉച്ചക്ക് രണ്ടിനാണ് ചര്‍ച്ച നിശ്‌ചയിച്ചിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഭേദഗതിയെ കുറിച്ച് മാത്രം ചര്‍ച്ചയാകാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മറുപടി. ഇരുപക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നാല്‍ പ്രശ്‍നം പരിഹരിക്കുക ഈ വട്ടവും സാധ്യമാകില്ല.

Read also: കര്‍ഷക സമരം; കേന്ദ്രസര്‍ക്കാരുമായി സംഘടനകളുടെ പത്താംവട്ട ചര്‍ച്ച ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE