കര്‍ഷക സമരം; കേന്ദ്രസര്‍ക്കാരുമായി സംഘടനകളുടെ പത്താംവട്ട ചര്‍ച്ച ഇന്ന്

By Staff Reporter, Malabar News
farmers-protest
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് കര്‍ഷക സമരം ശക്‌തമായി മുന്നോട്ട് നീങ്ങവെ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പത്താംവട്ട ചര്‍ച്ച ഇന്ന് നടക്കും. ഡെല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ ഉച്ചക്ക് രണ്ടിനാണ് ചര്‍ച്ച നിശ്‌ചയിച്ചിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഭേദഗതിയെ കുറിച്ച് മാത്രം ചര്‍ച്ചയാകാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മറുപടി. ഇരുപക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നാല്‍ പ്രശ്‌നം പരിഹരിക്കുക ഈ വട്ടവും സാധ്യമാകില്ല.

അതേസമയം റിപ്പബ്‌ളിക് ദിനത്തിലെ ട്രാക്‌ടര്‍ റാലി തടയണമെന്ന ഡെല്‍ഹി പോലീസിന്റെ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് പോലീസിന്റെ ഹരജി ഇന്ന് പരിഗണിക്കുന്നത്. ക്രമസമാധാനവും ഗതാഗത കുരുക്കും ഡെല്‍ഹി പോലീസ് ചൂണ്ടിക്കാട്ടും. എന്നാല്‍ പോലീസിന്റെ അനുമതി ലഭിച്ചില്ലെങ്കിലും സമാധാനപരമായി ട്രാക്‌ടര്‍ റാലി നടത്തുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍.

ഇന്നത്തെ ചര്‍ച്ചയില്‍ താങ്ങുവിലയുടെ നിയമ പരിരക്ഷ ഉറപ്പാക്കണമെന്ന് കര്‍ഷകര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. കര്‍ഷക നേതാക്കള്‍ക്കും പ്രക്ഷോഭകര്‍ക്കുമെതിരെ എന്‍ഐഎ നോട്ടിസ് നല്‍കിയതും കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

കര്‍ഷക സംഘടനകളോട് നാളെ നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാകാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതി അഭ്യര്‍ഥിച്ചിട്ടുണ്ട്. അതേസമയം, ഡെല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകരുടെ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹം തുടരുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍.

Read Also: ബിജെപി തൊട്ടുകൂടാത്ത പാര്‍ട്ടിയല്ല, അങ്ങനെ കരുതുന്നത് സഭകളുടെ അടിസ്‌ഥാന പ്രമാണത്തിനെതിര്; കര്‍ദിനാള്‍മാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE