‘ഡോൾഫിൻ’ ചുഴലിക്കാറ്റ്; മധ്യ, വടക്കൻ കേരളത്തിൽ മഴ തുടരും, ഓറഞ്ച് അലർട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട് ആണ്.

By Senior Reporter, Malabar News
heavy rain
Rep. Image

തിരുവനന്തപുരം: വടക്കൻ പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് മൂലം ഇന്നും നാളെയും മധ്യ, വടക്കൻ കേരളത്തിൽ ശക്‌തമായ മഴയ്‌ക്ക് കാരണമായേക്കുമെന്ന് സൂചന. ചുഴലിക്കാറ്റ് നേരിട്ട് ഇന്ത്യയെയോ കേരളത്തെയോ ബാധിക്കില്ലെങ്കിലും പടിഞ്ഞാറ് ഭാഗത്ത് ഇന്ത്യയോട് അടുക്കുന്നതിനാൽ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ കേരളത്തിലെ കാലവർഷക്കാറ്റിനെ ബാധിക്കും.

ഡോൾഫിൻ സൃഷ്‌ടിക്കുന്ന ന്യൂനമർദ്ദം കേരളത്തിന്റെ വേഗം കൂടാനും കാരണമായേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട് ആണ്.

വടക്കൻ കേരളത്തിൽ അതിശക്‌തമായ മഴയാണ് പെയ്‌തത്‌. കണ്ണൂർ, വയനാട് ജില്ലകളിൽ 24 മണിക്കൂറിനിടയിൽ 30 സെന്റീമീറ്ററിലധികം മഴ പെയ്‌തതായി മന്ത്രി എപി അനിൽ കുമാർ അറിയിച്ചു. ഇത് മേഘവിസ്‌ഫോടനത്തിന് തുല്യമായ സാഹചര്യമാണ്. കണ്ണൂർ ചെറുപുഴയിൽ 43.9 സെന്റീമീറ്ററായിരുന്നു മഴ. ഇന്നും നാളെയും വടക്കൻ കേരളത്തിൽ തീവ്രമഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് മധ്യ കേരളത്തിലും തീവ്രമഴയുണ്ടാകും.

Most Read| വ്യാപക പരാതി; ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE