രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

വൈകിട്ട് മീനങ്ങാടി സ്‌റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ, കോൺഗ്രസിന്റെ 'കൈത്താങ്ങ്' പദ്ധതി പ്രകാരം നിർമിച്ച 25 വീടുകളുടെ താക്കോൽ ദാന ചടങ്ങ് രാഹുൽ ഗാന്ധി നിർവഹിക്കും.

By Trainee Reporter, Malabar News
Rahul Gandhi in Wayanad today; Will participate in various programs
Ajwa Travels

വയനാട്: രാഹുൽ ഗാന്ധി എംപി അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ വയനാട്ടിൽ ഇന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കും. ഭാരത് ജോഡോ യാത്രക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മണ്ഡല സന്ദർശനം. കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ ഇന്നലെ രാത്രിയാണ് കൽപ്പറ്റയിൽ എത്തിയത്. രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ചേർന്ന് വിമാനത്താവളത്തിൽ വൻ സ്വീകരണം ഒരുക്കി.

രാവിലെ കൽപ്പറ്റ മണിയങ്കോട് ‘കൈത്താങ്ങ്’ പദ്ധതിയിൽ നിർമിച്ച വീട് സന്ദർശിക്കുന്നതോടെയാണ് വയനാട്ടിലെ പരിപാടികൾ തുടങ്ങുന്നത്. അതിന് ശേഷം കളക്‌ട്രേറ്റിൽ നടക്കുന്ന വിവിധ യോഗങ്ങളിൽ പങ്കെടുക്കും. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശ്ശേരി തോമസിന്റെ വീടും രാഹുൽ ഗാന്ധി സന്ദർശിക്കും.

വൈകിട്ട് മീനങ്ങാടി സ്‌റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. കോൺഗ്രസിന്റെ ‘കൈത്താങ്ങ്’ പദ്ധതി പ്രകാരം നിർമിച്ച 25 വീടുകളുടെ താക്കോൽ ദാനവും ചടങ്ങിൽ രാഹുൽ ഗാന്ധി നിർവഹിക്കും. മണ്ഡല സന്ദർശനം പൂർത്തിയാക്കി രാത്രി 8.50ന് അദ്ദേഹം കരിപ്പൂരിൽ നിന്ന് തിരികെ ഡെൽഹിയിലേക്ക് മടങ്ങും.

Most Read: ‘വർഗീയ ചേരിതിരിവ് കേരളത്തിൽ നടക്കില്ല’; അമിത് ഷായോട് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE