ന്യൂഡെല്‍ഹി: രാജ്യത്തെ രണ്ടാം ഘട്ട വാക്‌സിന്‍ വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ 16നാണ് രാജ്യത്ത് ഒന്നാം ഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കമായത്. എയിംസില്‍ വെച്ച് കേന്ദ്ര ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രിയാണ് വാക്‌സിനേഷന്‍ ക്യാംപെയ്‌നിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചത്.
രാജ്യത്തിന്റെ ഏറെ നാളായുള്ള ചോദ്യത്തിനാണ് മറുപടി ലഭിച്ചതെന്നും ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ദൗത്യത്തിനാണ് തുടക്കം കുറിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. എയിംസിലെ ശുചീകരണ തൊഴിലാളിയായ മനീഷ് കുമാറിനാണ് കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് രാജ്യത്ത് ആദ്യമായി നല്‍കിയത്. ഇതിന് പിന്നാലെ എയിംസിലെ ഡോക്‌ടറായ രണ്‍ദീപ് ഗുലേറിയയും ഡോസ് സ്വീകരിച്ചു.
Read also: കോവിഷീൽഡ് വാക്‌സിനുകൾ നേപ്പാളിലേക്കും ബംഗ്ളാദേശിലേക്കും അയച്ച് ഇന്ത്യ







































