കോവിഷീൽഡ് വാക്‌സിനുകൾ നേപ്പാളിലേക്കും ബംഗ്ളാദേശിലേക്കും അയച്ച് ഇന്ത്യ

By Staff Reporter, Malabar News
covishield-vaccines
Ajwa Travels

ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിനുകൾ ബംഗ്ളാദേശിലേക്കും നേപ്പാളിലേക്കും ഇന്ത്യ കയറ്റിഅയച്ചു. വിദേശകാര്യ മന്ത്രാലയം വക്‌താവ് അനുരാഗ് ശ്രീവാസ്‌തവയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

‘അടുത്ത സ്‌റ്റോപ്പ് ബംഗ്ളാദേശ്! ഇന്ത്യൻ നിർമ്മിത കോവിഡ് വാക്‌സിനുകൾ ബംഗ്ളാദേശിലേക്ക് കൊണ്ടുപോകുന്നു’, അദ്ദേഹം ട്വീറ്റ് ചെയ്‌തു.

സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് വാക്‌സിന്റെ 2 ദശലക്ഷം ഡോസുകളാണ് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ബംഗ്ളാദേശിലെ ധാക്കയിലേക്ക് കയറ്റി അയച്ചത്.

മാത്രവുമല്ല ഒരു ദശലക്ഷം ഡോസ് വാക്‌സിനുകൾ നേപ്പാളിലേക്ക് ഇന്ത്യ അയച്ചതായും ശ്രീവാസ്‌തവ വ്യക്‌തമാക്കി.

മാലിദ്വീപിലേക്കും ഭൂട്ടാനിലേക്കും ബുധനാഴ്‌ച ഇന്ത്യ വാക്‌സിനുകൾ അയച്ചിരുന്നു. ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ളാദേശ്, നേപ്പാൾ, മ്യാൻമർ, സീഷെൽസ് എന്നിവിടങ്ങളിൽ ബുധനാഴ്‌ച മുതൽ വാക്‌സിൻ ലഭ്യമാക്കുമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടത്തിൽ തന്നെ ഡയാഗ്‌നോസ്‌റ്റിക് കിറ്റുകൾ, വെന്റിലേറ്ററുകൾ, മാസ്‌കുകൾ, കയ്യുറകൾ തുടങ്ങി മരുന്നുകളടക്കമുള്ള നിരവധി മെഡിക്കൽ സാധനങ്ങൾ പല രാജ്യങ്ങൾക്കും ഇന്ത്യ നൽകിയിരുന്നു.

Read Also: ബിജെപി സംസ്‌ഥാന നേതാക്കളെ വിശ്വസിക്കാൻ സാധിക്കില്ല; മേജർ രവി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE