ബിജെപി സംസ്‌ഥാന നേതാക്കളെ വിശ്വസിക്കാൻ സാധിക്കില്ല; മേജർ രവി

By Syndicated , Malabar News
major-ravi slams kerala bjp
Ajwa Travels

കൊച്ചി: സംസ്‌ഥാനത്തെ 90 ശതമാനം ബിജെപി നേതാക്കളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മേജര്‍ രവി. തനിക്കെന്തു കിട്ടും എന്ന ചിന്തയിലാണ് നേതാക്കൾ പ്രവർത്തിക്കുന്നതെന്ന് മേജർ രവി പറഞ്ഞു. ബിജെപിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയ വ്യക്‌തിയാണ് മേജർ രവി. ഇദ്ദേഹത്തിൽ നിന്നാണ് ബിജെപിക്കെതിരെ കടുത്ത വിമർശനം ഉണ്ടായിരിക്കുന്നത്.

രാഷ്‌ട്രീയം ജീവിതമാര്‍ഗമാക്കി പ്രവർത്തിക്കുന്നവരാണ് സംസ്‌ഥാന ബിജെപി നേതാക്കളെന്നും മസില് പിടിച്ചു നടക്കാന്‍ മാത്രം ഇവര്‍ക്ക് കഴിയുകയുള്ളൂവെന്നും മേജര്‍ രവി ആരോപിച്ചു. ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണ് നേതാക്കൾ നടത്തുന്നതെന്നും മേജര്‍ രവി പറഞ്ഞു. ഇത്തവണ എവിടെയും ബിജെപി നേതാക്കള്‍ക്ക് വേണ്ടി പ്രസംഗിക്കാന്‍ പോകില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read also: അന്തരിച്ച ചലച്ചിത്ര നടൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ സംസ്‌കാരം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE