തിരുവനന്തപുരം: സോളാര്‍ കേസുകള്‍ സിബിഐ പെട്ടെന്ന് എറ്റെടുക്കാനുള്ള സാധ്യതകൾ ഇല്ലാതാവുന്നു. തിരക്കിട്ട് കേസ് ഏറ്റെടുക്കേണ്ടെന്നാണ് സിബിഐയുടെ നിലപാട്. സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം പേഴ്സണൽ മന്ത്രാലയം കൈമാറിയതിനെ തുടര്‍ന്നാണ് തിരുമാനം.
സോളാര്‍ കേസുകളിൽ അന്വേഷണം എറ്റെടുക്കുക നിയമോപദേശം തേടിയ ശേഷമായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ കേസുകളില്‍ തുടരന്വേഷണ സാധ്യത അടക്കം പരിശോധിച്ച ശേഷമാവും സിബിഐയുടെ തീരുമാനം വരിക.
സോളാര്‍ കേസുകളില്‍ സിബിഐ അന്വേഷണത്തിന് ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പേഴ്സണല്‍ മന്ത്രാലയം കഴിഞ്ഞ ദിവസം ഈ വിജ്ഞാപനം സിബിഐക്ക് കൈമാറി.
പരാതിക്കാരിയുടെ ആവശ്യമാണ് കേസുകള്‍ കൈമാറുന്നതിനുള്ള കാരണമായി വിജ്ഞാപനത്തില്‍ പറയുന്നത്. ഇത് കേസുകള്‍ ഏറ്റെടുക്കാന്‍ സിബിഐ മാനുവല്‍ പ്രകാരം യുക്തമായ കാരണമല്ല. ഇതുവരെ നടന്ന അന്വേഷണത്തില്‍ വീഴ്ച ഉണ്ടായെന്ന നിഗമനം സംസ്ഥാന സര്‍ക്കാരിനും ഇല്ലാത്ത സാഹചര്യത്തിൽ സിബിഐ കരുതലോടെയാവും തീരുമാനം എടുക്കുക.
Read Also: ബാബറി തകര്‍ത്തവരെ ആഘോഷിച്ചവർ ഇന്ന് സമാധാന പ്രഭാഷണം നടത്തുന്നു; നടൻ സിദ്ധാർഥ്








































