സോളാർ കേസ്; അന്വേഷണം ഉടൻ സിബിഐ ഏറ്റെടുക്കില്ല

By Staff Reporter, Malabar News
Assassination of Jharkhand judge; New team to investigate the case

തിരുവനന്തപുരം: സോളാര്‍ കേസുകള്‍ സിബിഐ പെട്ടെന്ന് എറ്റെടുക്കാനുള്ള സാധ്യതകൾ ഇല്ലാതാവുന്നു. തിരക്കിട്ട് കേസ് ഏറ്റെടുക്കേണ്ടെന്നാണ് സിബിഐയുടെ നിലപാട്. സംസ്‌ഥാന സര്‍ക്കാരിന്റെ വിജ്‌ഞാപനം പേഴ്‌സണൽ മന്ത്രാലയം കൈമാറിയതിനെ തുടര്‍ന്നാണ് തിരുമാനം.

സോളാര്‍ കേസുകളിൽ അന്വേഷണം എറ്റെടുക്കുക നിയമോപദേശം തേടിയ ശേഷമായിരിക്കും. സംസ്‌ഥാന സര്‍ക്കാര്‍ കൈമാറിയ കേസുകളില്‍ തുടരന്വേഷണ സാധ്യത അടക്കം പരിശോധിച്ച ശേഷമാവും സിബിഐയുടെ തീരുമാനം വരിക.

സോളാര്‍ കേസുകളില്‍ സിബിഐ അന്വേഷണത്തിന് ആവശ്യം ഉന്നയിച്ച് സംസ്‌ഥാന സര്‍ക്കാര്‍ വിജ്‌ഞാപനം പുറപ്പെടുവിച്ചിരുന്നു. പേഴ്‌സണല്‍ മന്ത്രാലയം കഴിഞ്ഞ ദിവസം ഈ വിജ്‌ഞാപനം സിബിഐക്ക് കൈമാറി.

പരാതിക്കാരിയുടെ ആവശ്യമാണ് കേസുകള്‍ കൈമാറുന്നതിനുള്ള കാരണമായി വിജ്‌ഞാപനത്തില്‍ പറയുന്നത്. ഇത് കേസുകള്‍ ഏറ്റെടുക്കാന്‍ സിബിഐ മാനുവല്‍ പ്രകാരം യുക്‌തമായ കാരണമല്ല. ഇതുവരെ നടന്ന അന്വേഷണത്തില്‍ വീഴ്‌ച ഉണ്ടായെന്ന നിഗമനം സംസ്‌ഥാന സര്‍ക്കാരിനും ഇല്ലാത്ത സാഹചര്യത്തിൽ സിബിഐ കരുതലോടെയാവും തീരുമാനം എടുക്കുക.

Read Also: ബാബറി തകര്‍ത്തവരെ ആഘോഷിച്ചവർ ഇന്ന് സമാധാന പ്രഭാഷണം നടത്തുന്നു; നടൻ സിദ്ധാർഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE