ന്യൂഡെൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 11,666 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതിൽ 153 പേർക്ക് ജനിതകമാറ്റം സംഭവിച്ച വൈറസാണ് സ്‌ഥിരീകരിച്ചത്. 123 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 14,301 പേർ കോവിഡ് മുക്‌തി നേടുകയും ചെയ്‌തു. 96.94 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക്. മരണ നിരക്ക് 1.44 ശതമാനവുമാണ്.
1,07,01,193 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിതരായത്. ഇതിൽ 1,73,740 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ തുടരുകയാണ്. 1,03,73,606 പേർ ആകെ കോവിഡ് മുക്‌തരായി. 1,53,847 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 19,43,38,773 സാംപിൾ പരിശോധനകൾ ഇന്നലെ വരെ രാജ്യത്ത് നടത്തി. ഇന്നലെ മാത്രം 7,25,653 സാംപിളുകൾ പരിശോധിച്ചു.
അതിനിടെ, ഇന്ത്യയിൽ കോവിഡ് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 23,55,979 ആരോഗ്യപ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്.
Read also: ചെങ്കോട്ടയിലെ സംഘർഷം; ദീപ് സിദ്ദുവിനെതിരെ കേസെടുത്ത് ഡെൽഹി പോലീസ്







































