ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,110 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 78 കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്‌തു. 14,016 പേർ കോവിഡ് മുക്‌തി നേടി.
ഇതോടെ രാജ്യത്ത് സ്‌ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 1,08,47,304 ആയി. നിലവിൽ 1,43,625 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുളളത്. 1,05,48,521 പേർ രോഗമുക്‌തി നേടി. 1,55,158 പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരണമടഞ്ഞത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 20,25,87,752 സാമ്പിളുകളാണ് ഫെബ്രുവരി 8 വരെ രാജ്യത്ത് പരിശോധിച്ചത്. 6,87,138 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചു. 62,59,008 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. അതേസമയം, ഏറ്റവും വേഗത്തിൽ 6 മില്യൺ ആളുകൾക്ക് കോവിഡ് വാക്‌സിനേഷൻ നൽകുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read also: സത്യം പറഞ്ഞതിനാണ് നടപടിയെങ്കിൽ അംഗീകാരമായി കരുതും; മഹുവ മൊയ്‌ത്ര







































