ന്യൂ ഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,923 കോവിഡ് കേസുകൾ കൂടി പുതുതായി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,08,71,294 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 108 കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്തു. ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,55,360 ആയി. 11,764 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് മുക്തി നേടിയത്.
അതേസമയം, 70,17,114 പേർ ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 10 വരെ 20,40,23,840 സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 6,99,185 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഓഫ് റിസർച്ച് (ഐസിഎംആർ) അറിയിച്ചു.
Read also: ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹരജിയിൽ 16ന് വിധി പറയും







































