വയനാട്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രിയോടെ കേരളത്തിലെത്തിയ രാഹുൽഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടില്‍ ട്രാക്ടർ റാലി നടത്തും. കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വയനാട് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലാണ് രാഹുൽ, റാലിക്ക് നേതൃത്വം കൊടുക്കുക.
വയനാട്ടില്‍ കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന മാണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് കിലോ മീറ്റര്‍ ദേശീയ പാതയിലാണ് രാഹുല്‍ ഗാന്ധിയുടെ ട്രാക്ടർ റാലി നടക്കുക. റാലി ദേശീയ ശ്രദ്ധയിൽ എത്തിക്കാനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തയാറെടുക്കുന്നത്. ദേശീയ മാദ്ധ്യമങ്ങളുടെ പ്രതിനിധികളും ജില്ലയിൽ എത്തിയിട്ടുണ്ട്.
പൂതാടിയിലെ കുടുംബശ്രീ സംഘമത്തിലും മേപ്പാടി സ്കൂള്‍ സംഘടിപ്പിക്കുന്ന ചടങ്ങിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. വയനാട് ജില്ലയിലെ സന്ദര്‍ശനത്തിനുശേഷം രണ്ടുമണിയോടെ രാഹുല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിലും മറ്റ് പൊതുപരിപാടികളിലും പങ്കെടുക്കും. നാളെയോ 24നോ ആയിരിക്കും മടക്കം.
Most Read: ‘പശു ശാസ്ത്ര’ പരീക്ഷയിൽ നിന്ന് കേന്ദ്രം പിന്നോട്ടില്ല; റദ്ദാക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്







































