കോൺഗ്രസ്-ലീഗ് സീറ്റ് ചർച്ചകൾ പൂർത്തിയായി; ലീഗിന് 3 സീറ്റുകൾ കൂടി

By Team Member, Malabar News
congress
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ പുരോഗമിക്കുമ്പോൾ സീറ്റ് വിഭജനത്തിൽ ധാരണയുമായി കോൺഗ്രസും, മുസ്‌ലിം ലീഗും. മുസ്‌ലിം ലീഗ്-കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതോടെ 3 സീറ്റുകൾ കൂടി മുസ്‌ലിം ലീഗിന് അധികമായി നൽകാൻ ധാരണയായി. ഇതോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് ആകെ 27 സീറ്റുകളിൽ മുസ്‌ലിം ലീഗ് മൽസരിക്കും.

ബേപ്പൂർ, ചേലക്കര, കൂത്തുപറമ്പ് എന്നീ സീറ്റുകളാണ് മുസ്‌ലിം ലീഗിന് പുതുതായി അനുവദിച്ചത്. ഇതിനൊപ്പം തന്നെ 2 സീറ്റുകൾ വച്ച് മാറി മൽസരിക്കാനും കോൺഗ്രസുമായി നടന്ന ചർച്ചയിൽ ധാരണയായി. പുനലൂർ, ചടയമംഗലം എന്നീ മണ്ഡലങ്ങളാണ് വച്ച് മാറി മൽസരിക്കാൻ പുതുതായി തീരുമാനിച്ചത്. ബാലുശ്ശേരി, കുന്ദമംഗലം എന്നീ മണ്ഡലങ്ങളും വച്ച് മാറി മൽസരിക്കാൻ നേരത്തെ തന്നെ തീരുമാനമായിരുന്നു.

Read also : ജലസംരക്ഷണം ലക്ഷ്യമാക്കി മോദി; ‘ക്യാച്ച് ദി റെയിന്‍’ പദ്ധതിക്ക് തുടക്കമിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE