ജലസംരക്ഷണം ലക്ഷ്യമാക്കി മോദി; ‘ക്യാച്ച് ദി റെയിന്‍’ പദ്ധതിക്ക് തുടക്കമിടും

By News Desk, Malabar News
Ajwa Travels

ന്യൂഡെല്‍ഹി: ജല സംരക്ഷണത്തിന്റെ പ്രാധാന്യവും ഉത്തരവാദിത്വവും ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ക്യാച്ച് ദി റെയിന്‍’ എന്ന 100 ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടി ജല സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മഴവെള്ള സംഭരണത്തിനുള്ള പ്രചാരണ പരിപാടിക്ക് കേന്ദ്ര ജലശക്‌തി മന്ത്രാലയം തുടക്കമിടുമെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി. പ്രകൃതി വിഭവമായ ജലം സംരക്ഷിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്.

വേനല്‍ക്കാലം ആരംഭിക്കാനിരിക്കെ ജല സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കാനുള്ള ഏറ്റവും ഉചിതമായ സമയം ഇതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യകുലത്തിന്റെ വികസനത്തിനു തന്നെ ജലം ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിൽ സംസാരിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം ഓർമപ്പെടുത്തിയത്.

Also Read: ചീഫ് സെക്രട്ടറിയായി വിപി ജോയ് ചുമതലയേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE